ശൂരനാട്. കുറുക്കൻറെ ആക്രമണത്തിൽ സ്ത്രീയുടെ കൈകൾക്ക് പരുക്കേറ്റു. ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ മഠത്തിൽ തെക്കേതിൽ സിന്ധു (44) വിൻ്റെ കൈകൾ കുറുക്കൻ കടി ച്ചു മുറിച്ചു. വൈകിട്ട് അഞ്ചിനാ ണ് സംഭവം. കുമരൻചിറ ഏലാ യ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്നും വയലിലൂടെ ഒറ്റയ്ക്ക് നട ന്നു പോകുന്നതിനിടെ ഓടിയെ ത്തിയ കുറുക്കൻ ആക്രമിക്കുക യായിരുന്നു.
സിന്ധുവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇന്ന് വിദഗ്‌ധ ചികിത്സ യ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ ഡോക്ടർ നിർദേശിച്ചതായി ബന്ധുക്കൾ പറഞ്ഞു.
ശൂരനാട് കുറുക്കന്‍ ഉണ്ടെന്നത് പുതിയ അറിവാണ്. വര്‍ഷങ്ങള്‍ മുമ്പ് ഏലായിലും പൊന്തകളിലും കുറുക്കന്മാര്‍ ധാരാളം ഉണ്ടായിരുന്നുവെങ്കിലും പുതിയ തലമുറ എങ്ങനെ എത്തി എന്നത് അതിശയകരമാണ്.