കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Advertisement

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. തേവന്നൂര്‍ സ്വദേശി ചിത്രജകുമാര്‍ ആണ് മരിച്ചത്. ആയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടാരക്കര കിലയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ചിത്രജകുമാര്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here