ശാസ്താംകോട്ട:ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി വെച്ചിരുന്ന 110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ശാസ്താംകോട്ട
എക്സൈസ് റേഞ്ച് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.ഏഴാംമൈൽ പെട്രോൾ പമ്പിന് സമീപത്തെ വീട്ടിൽ നിന്നുമാണ് കോട കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് പോരുവഴി ഇടക്കാട് തെക്ക് കോട്ടവിള കിഴക്കതിൽ വീട്ടിൽ സുനിൽകുമാറിനെ(43) അറസ്റ്റ് ചെയ്തുതു.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇൻസ്പെക്ടർ എൻ.അബ്ദുൾ വഹാബ്,ഇപിഒമാരായ ജി.അനിൽകുമാർ,അശ്വന്ത് എസ്.സുന്ദരം,പി.ജോൺ,സിവിൽ എക്സൈസ് ഓഫീസർമാരായ സി.എ.ബിജു,നിഷാദ് ഷാജഹാൻ, ഒ.എസ്.വിഷ്ണു,എസ്.ഷിബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.