കൊട്ടാരക്കര. കുളക്കട പഞ്ചായത്ത് ഹരിത കർമസേനയിലെ പുത്തൂർമുക്ക് സ്വദേശികളായ രാധാമണി, ഷീജ എന്നിവരെയാണ് വാഹനം ഓടിച്ചു തെറിപ്പിച്ചത്.
ഇന്ന് 11 :56 ന് ആയിരുന്നു സംഭവം.
സമീപത്തെ വീട്ടിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചതിനുശേഷം റോഡിലേക്ക് ഇറങ്ങുമ്പോഴാണ് നിയന്ത്രണം നഷ്ടമായ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്
രാധാമണിയുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
അപകടത്തിന് ഇടയാക്കിയ കാർ പോലിസ് കസ്റ്റഡിയിൽ എടുത്തു.
പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടർ യാത്രികനെ രക്ഷിക്കുവാനായി കാർ വെട്ടിച്ചു തിരിച്ചതാണ് അപകട കാരണം.
പുത്തൂർ പോലീസ് കേസെടുത്തു.