വാഹനാപകടത്തില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

Advertisement

പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മിനി പമ്പയില്‍ ശബരിമല തീര്‍ത്ഥാടകന്‍ വാഹനമിടിച്ച് മരിച്ചു. ചെന്നൈ പോരൂര്‍ സ്വദേശി മദന്‍കുമാര്‍ (28) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് പുനലൂരിലെത്തി മിനി പമ്പയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി പോകും വഴിയായിരുന്നു അപകടം. പുനലൂരില്‍ നിന്ന് തമിഴ്‌നാട് ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തിന് കാരണമായത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.