കരുനാഗപ്പള്ളിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട 

Advertisement

   ഓച്ചിറ. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ്  ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസ് ന്റെ നേതൃത്വത്തിൽ  സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ വയനകം ദേശത്ത് നടത്തിയ പരിശോധനയിൽ 10.086  കിലോഗ്രാം  കഞ്ചാവുമായി  കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ വയനകം  ഞക്കനാൽ മുറിയിൽ മുരളിക വീട്ടിൽ മുരളീധരൻ നായർ മകൻ രാജേഷ്‌കുമാർ (41 വയസ്സ്),  ഒഡീഷ സംസ്ഥാനത്ത് ഗഞ്ചം ജില്ലയിൽ ബോറിഡാ പി ഓ യിൽ , M ബറീഡ , കോഡാല  ദേശത്ത്  കീർത്തൻ ഗൗഡ മകൻ ബിക്കാരി ചരൺ ഗൗഡ @ രാംബാബു (27 വയസ്),  ഒഡീഷ സംസ്ഥാനത്ത് ഗഞ്ചം ജില്ലയിൽ ബോറിഡാ പി ഓ യിൽ , M ബറീഡ , കോഡാല  ദേശത്ത്  ജോഗീന്ദ്രദാസ് മകൻ സുശാന്ത് കുമാർ (22 വയസ്), ഒഡീഷ സംസ്ഥാനത്ത് ഗഞ്ചം ജില്ലയിൽ മർഡാക്കോട്ട, കോഡാല  പോലീസ് സ്റ്റേഷൻ പരിധിയിൽ A.T ഒഡോണയ് ഗ്രാമത്തിൽ അനിരുദ്ധ് പോലായി മകൻ രാജേഷ്‌കുമാർ പോലായി (18 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്‌ത്‌ കേസെടുത്തു. ഒഡീഷ സ്വദേശികളായ മൂന്ന് പേരും ജില്ലയിലെ പ്രധാന മൊത്തവിൽപ്പനക്കാരനുമാണ് പിടിയിലായത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഒഡീഷയിലെ മാവോയിസ്റ്റ് മേഖലയിൽ നിന്നും വൻ വിലക്കുറവിൽ കഞ്ചാവ് ശേഖരിച്ച് സംസ്ഥാനത്തിലേക്ക് കടത്തിക്കൊണ്ട് വരുന്നവരാണ് പ്രതികൾ. എക്‌സൈസ് സൈബർ സെല്ലിന്റെ കൂടി  സഹായത്തോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രേം നസീർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാർ ആയ അജിത്.ബി.എസ്, അനീഷ്.എം.ആർ, ജൂലിയൻ ക്രൂസ്, ജോജോ.ജെ, സൂരജ്.പി, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഗംഗ,ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എസ് കെ എന്നിവർ  പങ്കെടുത്തു