അഷ്ടപദിയിൽ എ ഗ്രേഡ് നേടി അഫ്രീനാ സുധീർ നാടിന് അഭിമാനമായി

അഫ്രീന ഗുരു സൂര്യക്കൊപ്പം
Advertisement

കുന്നത്തൂർ. തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ക്ഷേത്ര കലയായ അഷ്ടപദിയിൽ (ദശാവതാരം) എ ഗ്രേഡ് കരസ്ഥമാക്കിയ അഫ്രീനാ സുധീർ നാടിന് അഭിമാനമായി. കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഫ്രീന രണ്ട് വർഷമായി അഷ്ടപദി പരിശീലിക്കുന്നു.സ്കൂളിലെ അധ്യാപികയായ സൂര്യയാണ് അഫ്രീനയുടെ ഗുരു.

സംസ്കൃതം സംഘഗാനത്തിനും എ ഗ്രേഡ് ലഭിച്ചു.കൊല്ലം കലാധരൻ,രാജീവ് രമേശ് എന്നിവരുടെ കീഴിൽ അഷ്ടപദിക്കൊപ്പം 9 വർഷമായി സംഗീതവും അഭ്യസിക്കുന്നു.ശാസ്താംകോട്ട മനക്കര
അഫ്രീനാ വില്ലയിൽ പ്രവാസിയായ സുധീറിൻ്റെയും റഷീദയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here