ശാസ്താംകോട്ട:സിനിമാപറമ്പ് ജംഗ്ഷനു സമീപം നിർത്തിയിട്ടിരുന്ന ലോറി മുന്നോട്ട് ഉരുണ്ട് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു.ലോറി നിർത്തിയ ശേഷം സമീപത്തെ കടയിലേക്ക് ഡ്രൈവർ പോയ നേരത്താണ് ലോറി മുന്നോട്ട് ഉരുണ്ടത്.സമീപത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലാണ് ഇടിച്ചത്.ഇവയിൽ ഇടിച്ച ശേഷം വീണ്ടും മുന്നോട്ടു പോയ വാഹനം ഡ്രൈവർ ഏറെ സാഹസികമായി അകത്തു കയറി ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു.
തലനാരിഴയ്ക്കാണ് തിരക്കേറിയ ജംഗ്ഷനിൽ വലിയ അപകടം ഒഴിവായത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.