പുത്തൂർ . പവിത്രേശ്വരം കെ എൻ എൻ എം വി എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി എം. ജെ.ദർശിതും സംഘവും അവതരിപ്പിക്കുന്നത് ആരും പറയാത്ത ഒരു അപ്പീലിൻ്റെ വിജയകഥ, അതാ അങ്ങോട്ടുനോക്കൂ, അപ്പീലിലൂടെ അരങ്ങിലെത്തിയ ഈ കുഞ്ഞുമിടുക്കന്മാരുടെ സംഘം സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ‘എ ഗ്രേഡ്’ നേടി സ്കൂളിന്‍റെ യശസുയര്‍ത്തിയിരിക്കയാണ്. ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് രണ്ടാം സ്ഥാനമായിരുന്നു ദർശിതിനും സംഘത്തിനും. അങ്ങനെയാണ് അപ്പീലിലൂടെ മത്സരിക്കാൻ ഇവര്‍ തീരുമാനിച്ചത്.
അരുന്ധതി റോയിയുടെ “ദ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്‌റ്റ് ഹാപ്പി നെസ്’ എന്ന നോവലിലെ ഒരു ഭാഗത്തിന്റെ സ്വതന്ത്ര കഥാപ്രസംഗ ആവിഷ്കാരമായ “ഒരു പട്ടാളക്കാരന്റെ രണ്ട് മരണം’ എന്ന കഥയാണ് ദർശിത് അവതരിപ്പിച്ചത്. കാഥികൻ നരിയ്ക്കൽ രാജീവായിരുന്നു പരി ശീലകൻ. സഹപാഠികളായ അഭിമന്യു, ജീവൻ ഡി.തോമസ്, യു.അഭിനവ് കൃഷ്ണൻ, ഋഷി എന്നിവരായിരുന്നു സം ഘത്തിലെ മറ്റുള്ളവർ. സംസ്‌ഥാന സാമൂഹിക ശാസ്ത്ര മേളയിൽ പ്രസംഗ മത്സരത്തിലും ദർശിതിന് എ ഗ്രേഡ് ലഭിച്ചിരുന്നു. ഇതേ സ്കൂ ളിലെ അധ്യാപകനായ മുതുപിലാക്കാട് മണിമന്ദിരത്തിൽ എം.എൻ.ജയരാജിന്റെയും ശൂരനാട് എസ്എംഎച്ച്എസ്എസിലെ അധ്യാപിക സി. വി.ദിവ്യയുടെയും മകനാണ് കാഥികന്‍.