ശാസ്താംകോട്ട : പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണീറ്റിൻ്റെ നേതൃത്വത്തിൽ ബൈറ്റ് ബ്ലാസ്റ്റ് 2K 2025 ഡിജിറ്റൽ എസ്പോ സംഘടിപ്പിച്ചു.സ്ക്കൂൾ മാനേജർ ജി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ പി.റ്റി.എ പ്രസിഡൻ്റ് ശിവൻ ശൂരനാട്, സ്ക്കൂൾ എച്ച്.എം ശ്രീജ എന്നിവർ സംസാരിച്ചു.അനിമേഷൻ സോൺ, ഗെയിം സോൺ, ഇലക്ട്രോണിക്സ് സോൺ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് എസ്പോ നടത്തിയത്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 2 D, 3D അനിമേഷൻ വീഡിയോകൾ, സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ചുള്ള ഗെയിമുകൾ, ആൻഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ, ഡിജിറ്റൽ ലോകത്തെ മാറ്റങ്ങളുടെ ചരിത്രം, കമ്പ്യൂട്ടർ ഹാർഡ് വെയറുകളുടെ പ്രദർശനം തുടങ്ങിയവ എസ്പോയുടെ ഭാഗമായി.അനിമേഷനിലേക്കും പ്രോഗ്രാമുകളിലേക്കും വിദ്യാർത്ഥികളെ ആകർഷിക്കുകയെന്നതാണ്ട് എസ്പോ കൊണ്ട് ലക്ഷ്യമാക്കിയത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ആർ.ഗീത, എസ്.നീതുലക്ഷ്മി എന്നിവർ എസ്പോ യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.