മൺറോത്തുരുത്ത്. കൊച്ചുമാട്ടേൽ – പുളിമൂട്ടിൽ കടവ് റോഡ് അടിയന്തരമായി ഗതാ ഗതയോഗ്യമാക്കണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ് കോസ് ആവശ്യപ്പെട്ടു.
മൺറോത്തുരുത്തിലെ പ്രധാന പാതകളെല്ലാം കിഫ്‌ബി ഏറ്റെടുത്തു റോഡുപണി ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.ജനങ്ങൾക്കു അതിന്റെ പൂർണ പ്രയോജനം ലഭിക്കാൻ കൊച്ചുമാട്ടേൽ -പുളിമൂട്ടിൽ കടവ് റോഡ് കൂടി പുനരുദ്ധരിക്കണം. കാൽ നൂറ്റാണ്ടായി തകർന്നു, കാൽനട യാത്ര പോലും ദുഷ്കരമായ നിലയിലുള്ള, ഏറ്റവും പ്രാധാന്യമേറിയ പഞ്ചായത്ത് റോഡാണിത്.ഗവ ഹയർ സെക്കൻ ഡറി സ്കൂൾ ഉൾപ്പെടെ സ്ഥിതി ചെ യ്യുന്ന നാട്ടിലെ ഏറ്റവും ആകർഷകമായ പെരുങ്ങാലം, കിടപ്രം പ്രദേശങ്ങളിലേക്ക് പോകാനുള്ള കേവലം ഒന്നര കിലോമീറ്റർ നീളമുള്ള ഏക റോഡാണിത്.ഫണ്ടിന്റെയും സാങ്കേതിക പ്രശ്നങ്ങളുടെയും പേര് പറഞ്ഞു കാൽ നൂറ്റാണ്ടായി അധികൃതർ അവഗണിച്ചു തള്ളിയതാണ്.
ഈ സാമ്പത്തികവർഷം തന്നെ റോഡ് ടാറിങ് നടത്തി പുന രുദ്ധരിക്കാനാവശ്യമായ നടപടി കൈക്കൊള്ളണം. ഇതുൾപ്പെടെയുള്ള നാട്ടിലെ വികസന പ്രവൃത്തികൾ ഏറ്റെടുക്കാൻ താത്പര്യപ്പെടുന്ന കരാറുകാരെ പിന്നോട്ടടിപ്പിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരെ തുറന്നു കാട്ടാൻ തദ്ദേശ ജനപ്രതിനിധികൾ തന്നെ തയ്യാറാകണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് പി. വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കിടങ്ങിൽ മഹേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. അശോകൻ, പാലവിളയിൽ പ്രസന്നകുമാർ, എസ്. സോമരാജൻ, എൻ. അംബു ജാക്ഷപണിക്കർ, ഡി. ശിവപ്രസാദ്, മംഗലത്ത് ഗോപാലകൃഷ്ണൻ, എ. കെ. സഹജൻ, കളത്തറ ശാന്തകുമാ ർ എന്നിവർ പങ്കെടുത്തു.