ശ്രീനാരായണപുരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം

Advertisement

ശൂരനാട് വടക്ക്: പടിഞ്ഞാറ്റ കിഴക്ക് ശ്രീ നാരായണപുരം മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം തുടങ്ങി. ഉത്സവ പൊങ്കാല ഞായറാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഏഴിന് ഭാഗവത പാരായണം, തിലഹോമം, സായൂജ്യപൂജ. ഞായറാഴ്ച രാവിലെ 5.30-ന് പൊങ്കാല, പഞ്ചഗവ്യം, പഞ്ചകം, രാത്രി 7.30-ന് തിരുവാതിര, എട്ടിന് കൈക്കൊട്ടി കളി, 8.30-ന് തിരുവാതിര, 9.30-ന് നൃത്തനൃത്യങ്ങൾ. തിങ്കളാഴ്ച 6.30-ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഏഴിന് സോപാന സംഗീതം, 7.30-ന് കലശം, എട്ടിന് ഭാഗവത ഗീതാഞ്ജലി, ഒൻപതിന് നിറമാല, വൈകിട്ട് നാലിന് കെട്ടുകാഴ്ച, അഞ്ചിന് പുറത്തെഴുന്നളളത്ത്, സേവ, 7.30-ന് പൂമൂടൽ, 8.30-ന് തിരുവാതിര, 9.30-ന് നൃത്തനാടകം, 11.30-ന് ആകാശപ്പൂരം.

LEAVE A REPLY

Please enter your comment!
Please enter your name here