ശൂരനാട്. ഗവണ്മെൻ്റ് ഇൻ്റർനാഷണൽ ഹയർ സെക്കന്ററി സ്ക്കുളിൻ്റെ എഴുപതിയഞ്ചാം വാർഷികാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. സ്ക്കൂളിൽ നടന്ന പരിപാടിയിൽ കോവൂർ കുഞ്ഞുമോൻ MLA, ശാസ്‌താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .R സുന്ദരേശൻ,കൊല്ലം ജില്ലാപഞ്ചായത്ത് അംഗം ശ്യാമളയമ്മ, കാപ്പക്‌സ് ചെയർമാൻ M ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം N പങ്കജാക്ഷൻ, ശൂരാനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് S ശ്രീകുമാർ തുടങ്ങി പ്രമുഖർ പങ്കെടുത്തു. രക്ഷാധികാരികളായി കോടിക്കുന്നിൽ സുരേഷ് എംപി, കോവൂർ കുഞ്ഞുമോൻ MLA, കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ PK ഗോപൻ, R സുന്ദരേശൻ, തെന്നില ബാലകൃഷ്ണപിള്ള, KC രാജൻ, R ചന്ദ്രശേഖരൻ, എം ഗംഗാധരക്കുറുപ്പ്, CM ഗോപാലകൃഷ്ണൻ നായർ, N പങ്കജാക്ഷൻ, N കേശവചന്ദ്രൻ നായർ, K ഗോപിക്കുട്ടൻ, P ശ്യാമളയമ്മ, S ശ്രീകുമാർ എന്നിവരെ തിരഞ്ഞെടുത്തു.
ജനറൽ കമ്മിറ്റി ചെയർമാൻ ആയി M ശിവശങ്കരപ്പിള്ള, വർക്കിംഗ് ചെയർമാൻ PTA പ്രസിഡന്റ് C പുഷ്പകുമാർ, വൈസ് ചെയർമാൻ മാരായി SMC ചെയർമാൻ V വാസുദേവൻ, മാതൃ സമിതി ചെയർപേഴ് സൺ ശ്രീമതി ഗംഗ, PTA വൈസ് പ്രസിഡന്റ് PG വിനോദ് എന്നിവരെയും ജനറൽ കൺവീനർ ആയി സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ.r K സന്ധ്യാകുമാരി, ജോയിന്റ് കൺവീനവർമാരായി സുധാകുമാരി, ഗോപാലകൃഷ്ണൻ (സ്റ്റാഫ് സെക്രട്ടറിമാർ )എന്നിവരെയും പ്രോഗ്രാം കമ്മിറ്റി ചെയർമാനായി V വേണുഗോപാലക്കുകുറുപ്പ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയി ഹെഡ്മിസ്സ്ട്രസ്സ് അജിതയെയും തിരഞ്ഞെടുത്തു. കൂടാതെ പരിപാടിയുടെ വിജയത്തിനായി 13 സബ് കമ്മിറ്റികൾ രൂപീകരിച്ചു.പരിപാടിക്ക് PTA പ്രസിഡന്റ് C പുഷ്പകുമാർ അദ്ധ്യക്ഷൻ ആയിരുന്നു. സ്‌ക്കൂൾ പ്രിൻസിപ്പല്‍ ഡോ.r K സന്ധ്യാകുമാരി സ്വാഗതം പറഞ്ഞു. സ്‌ക്കൂൾ HM അജിത കൃതജ്ഞത പറഞ്ഞു.