യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

Advertisement

കൊല്ലം: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം നിമിത്തം യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ചേരി പാവൂര്‍ വീട്ടില്‍ സുകുമാരപിള്ള, മകന്‍ ശ്രീകാന്ത് എന്ന ബാലാജി, ശക്തികുളങ്ങര കന്നിമേല്‍ചേരി കുമ്പളത്ത് കിഴക്കത്തില്‍ വീട്ടില്‍ ലെനിന്‍ എന്ന ബ്ലാക്ക് സന്തോഷ് എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര സ്വദേശിയായ സജീവിന്റെ കൈയ്യില്‍ നിന്നും പ്രതിയായ ബാലാജി പണം കടം വാങ്ങിയിരുന്നു. പണം തിരികെ കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ ബാറില്‍ വെച്ച് തര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ബാലാജി സജീവിനെ മര്‍ദ്ധിക്കുകയും കൂട്ട് പ്രതിയായ ലെനിന്റെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി വാങ്ങി സജീവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
അക്രമത്തില്‍ സജീവിന്റെ തോളിനും മുതുകത്തും തലയിലും ആഴത്തില്‍ മുറിവേല്‍ക്കുന്നതിനും ഇടയാക്കി. തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടറായ സുരേഷ് കുമാര്‍, എസ്‌സിപിഒ വിനോദ്, ബിജുകുമാര്‍, സിപിഓമാരായ സിദ്ധിഷ്, അജിത്ചന്ദ്രന്‍, പ്രവീണ്‍കുമാര്‍, അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ്
പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here