കൊല്ലം. കൊല്ലം കടപ്പാക്കടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കടപ്പാക്കട ഭാവന നഗർ സ്വദേശി ഫിലിപ്പ്(41) ആണ് മരിച്ചത്.
സംഭവത്തിൽ സുഹൃത്തും അയൽവാസിയുമായ മനോജിനെ പോലിസ് പിടികൂടി. ഫിലിപ്പ് വീട്ടിലെ വളർത്തുനായയുമായി പുറത്തേക്ക് പോയ സമയം റോഡരികിൽ നിന്ന മനോജ്, ജോൺസൺ, റാഫി എന്നിവർ പട്ടിയെ കല്ലെറിഞ്ഞു.
ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകകാരണം. ഫിലിപ്പുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതോടെ
മൂന്നുപേരും ഫിലിപ്പിനെ മർദ്ദിച്ചതായാണ് വിവരം. താഴെ വീണ ഫിലിപ്പിനെ മനോജ് മൂർച്ചയുള്ള ആയുധം കൊണ്ട് നെഞ്ചിന്റെ വലതുഭാഗത്ത് കുത്തുകയും രക്തം വാർന്ന് അബോധ അവസ്ഥയിലാകുകയും ചെയ്തു. ഫിലിപ്പിനെ കൊല്ലം സ്വകാര്യ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മനോജിനെ പോലിസ് പിടികൂടി. ഒപ്പം ഉണ്ടായിരുന്ന ജോൺസൺ എന്ന ആൾ ക്ക് കൈക്ക് പരിക്ക് പറ്റി പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഓടിരക്ഷപ്പെട്ട റാഫിയ്ക്കായി അന്വഷണം ഊർജിതമാക്കിയതായി കൊല്ലം ഈസ്റ്റ് പോലിസ് അറിയിച്ചു.