ശാസ്താംകോട്ട :കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോൽസവം സമാപിച്ചു. ശൂരനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോൽസവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. താലുക്ക് പ്രസിഡൻ്റ് ആർ അജയകുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ പങ്കജാക്ഷൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ ഡോ വൈ ജോയി , കെ സി സുഭദ്രാമ്മ, ഗ്രാമപഞ്ചായത്ത് അംഗം എസ് സൗമ്യ എന്നിവർ സംസാരിച്ചു താലൂക്ക് സെക്രട്ടറി എസ് ശശികുമാർ സ്വാഗതവും മനു വി കുറുപ്പ് നന്ദിയും പറഞ്ഞു. ഏഴ് പഞ്ചായത്തുകളിൽ നിന്നായി നൂറ്റി അമ്പലതിലധികം കുട്ടികൾ വിവിധ മൽസരങ്ങളിൽ പങ്കെടുത്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു.
താലൂക്ക് എക്സിക്യൂട്ടീവ് അംഗം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. ശുരനാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യാകുമാരി സമ്മാനദാനം നിർവഹിച്ചു. സുജാ കുമാരി, എ സാബു, രഘു, കെ
ഓമന ക്കുട്ടൻ,എന്നിവർ സംസാരിച്ചു
സി മോഹനൻ സ്വാഗതവും ആർ പ്രകാശൻ നന്ദിയും പറഞ്ഞു.
ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ഗ്രന്ഥശാലയ്ക് ഉള്ള ട്രോഫി പോരുവഴി സത്യ ചിത്ര ഗ്രന്ഥശാലയും ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ പഞ്ചായത്തിനുള്ള ട്രോഫി പോരുവഴി പഞ്ചായത്ത് നേതൃ സമിതിയും എറ്റു വാങ്ങി.
പടം:ശൂരനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോൽസവം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു