കൊല്ലം: കടപ്പാക്കടയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍ ഒരാള്‍ രക്ഷപ്പെട്ടു. പട്ടത്താനം വേപ്പാലുംമൂട് സ്വദേശി ഫിലിപ്പ് (41) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകീട്ടാണ് സംഭവം. വളര്‍ത്തുനായയെയും കൊണ്ട് പാതയോരത്തുകൂടെ ഫിലിപ്പ് പോകുന്നതിനിടെ പ്രതികളില്‍ ഒരാള്‍ കല്ലെറിയുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രദേശവാസികളായ മനോജ്, ജോണ്‍സന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റാഫിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഫിലിപ്പിന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
Home News Breaking News കൊല്ലം കടപ്പാക്കടയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍