ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നിവേദനം പരിഗണിച്ച് പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍ ട്രെയിനിന് (56705/ 56706) പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജോര്‍ജ് കുര്യന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.