മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍

Advertisement

കുണ്ടറ: വസ്തു സംബന്ധമായ തര്‍ക്കത്തിനെ തുടര്‍ന്ന് മാതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍. ഇളമ്പള്ളൂര്‍ പെരുമ്പുഴ താഴം അമ്പാടിയില്‍ വിഥുന്‍ വിജയന്‍ (33) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്.
വസ്തു രജിസ്‌ട്രേഷന്‍ സംബന്ധിച്ച് രജിസ്ട്രാര്‍ ഓഫീസില്‍ പോയ വിവരം പറയാത്തതിന്റെ ദേഷ്യത്തില്‍ ഇയാള്‍ മാതാവായ ഷീലയെ മര്‍ദ്ദിക്കുകയും വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
കഴിഞ്ഞ എട്ടിന് വൈകിട്ട് 3ന് ആയിരുന്നു സംഭവം. ഷീലയുടെ പിതാവ് നല്‍കിയ വസ്തുവിന്റെ രജിസ്‌ട്രേഷന്‍ സംബന്ധമായി ഓഫീസില്‍ പോയ വിവരം പറഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കല്ലു മോതിരം ഇട്ടിരുന്ന കൈകൊണ്ടും വാളിന്റെ പിടികൊണ്ടും ഇടിക്കുകയും വാള്‍ കൊണ്ട് കഴുത്തില്‍ വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു. കുണ്ടറ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അനില്‍കുമാര്‍.വിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രദീപ്. പി.കെ., അംബ്രിഷ്. പി, എസ്‌സിപിഒമാരായ ദീപക്. ബി, നന്ദകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here