ശാസ്താംകോട്ട:നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷ തനിയെ ഉരുണ്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി.പതാരം ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് സംഭവം.ജംഗ്ഷന് സമീപമുള്ള വീട്ടിലേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുവന്ന പെട്ടി ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.വാഹനം റോഡിൽ നിർത്തി ഡ്രൈവർ ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനം തനിയെ മുന്നോട്ടു ഉരുണ്ട് പോസ്റ്റിൽ ഇടിച്ചു കയറിയത്.അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.ഈ സമയം മറ്റു വാഹനങ്ങൾ വരാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.