കൊല്ലം:വിദ്യാർത്ഥികളിൽ രാഷ്ട്ര ബോധം വളർത്തുവാൻ അധ്യാപകർക്ക് നിസ്തുലമായ പങ്കുണ്ടെന്ന് ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു.
കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി ത്യാഗ പൂർണ ജീവിതം നയിക്കുവാൻ പുതിയ തലമുറ തയ്യാറാവേണ്ടതുണ്ട്.
സാങ്കേതിക വിദ്യകൾ പുരോഗമിക്കുന്ന കാലഘട്ടത്തിൽ അധ്യാപകരുടെ പ്രസക്തി നഷ്ടപ്പെടുന്നതിൽ ആശങ്കയും പ്രമേയത്തിൽ വ്യക്തമാക്കി. കേവല അറിവുകൾ മാത്രമാണ് അതുവഴി ലഭിക്കുക. വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുവാൻ അധ്യാപകർ കൂടിയേ കഴിയൂ.പുതിയ ദേശീയ വിദ്യാഭ്യാസ നയം അതിനുള്ള ഉപാധി കൂടിയാണ് . സംസ്ഥാന ഉപാദ്ധ്യക്ഷൻ ആർ. ജിഗി സമ്മേളനം ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ് കെ ദിലീപ്കുമാർ അധ്യക്ഷനായി. ജനം ടിവി പ്രോഗ്രാം ആന്റ് കറണ്ട് അഫയേഴ്സ് ഹെഡ് അനിൽ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. ആർഎസ്എസ് പ്രാന്തിയ വ്യവസ്ഥാ പ്രമുഖ് രാജൻ കരൂർ, പെൻഷനേഴ്സ് സംഘി ജില്ലാ സെക്രട്ടറി രാജേശ്വരി രാജേന്ദ്രൻ, എൻജിഒ സംഘ് ജില്ലാ പ്രസിഡന്റ് പ്രദീപ് ബി എസ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് രാഹുൽ ആർ, വനിതാ വിഭാഗം കൺവീനർ ധനലക്ഷ്മി വിരിയറഴകത്ത്, അനിൽ മാലയിൽ, ഷിബു മോഹൻ, അർക്കന്നൂർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായിസമ്പൂർണ്ണ ജില്ലാ സമിതി,പൊതുസമ്മേളനം യാത്രയയപ്പ് സംഘടന സമ്മേളനങ്ങളും നടന്നു. സമ്പൂർണ്ണ ജില്ലാ സമിതി സംസ്ഥാന പ്രസിഡണ്ട് പി .എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് കെ ദിലീപ് കുമാർ അധ്യക്ഷനായി. സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറങ്കോട് ബിജു , ജില്ലാ സെക്രട്ടറി എ അനിൽകുമാർ , സനൂപ് തുടങ്ങിയവർ സംസാരിച്ചു
യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി ടി ജെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് ബി ബി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി . കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം രഞ്ജിലാൽ ദാമോദരൻ, ആർ ജയകൃഷ്ണൻ ,എ ജി കവിത അഭിലാഷ് കീഴൂട്ട് , കെ ആർ സന്ധ്യാകുമാരി , പി എസ് ശ്രീജിത്ത്, ആർ ഹരികൃഷ്ണൻ , ദീപ കുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘടനാ സമ്മേളനം ആർഎസ്എസ് ജില്ലാ സഹസംഘചാലക് പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ടി ജെ ഹരികുമാർ ആർ ശിവൻ പിള്ള ,പി ആർ ഗോപകുമാർ ,ജി രാജഗോപാൽ, സുനീഷ് കെ പ്രദീപ് എൻ , മനോജ് എം വിശാൽ എംജി , മിഥുൻ രാജ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എസ്. കെ ദിലീപ് കുമാർ ( പ്രസിഡന്റ്) എ അനിൽകുമാർ ( ജനറൽ സെക്രട്ടറി) ആർ ഹരികൃഷ്ണൻ ( ട്രഷറർ )