പത്തനാപുരത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

Advertisement

പത്തനാപുരം: പത്തനാപുരം ചേലക്കോട്ട് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ആവണീശ്വരം ചെന്നിക്കര പുത്തന്‍ വീട്ടില്‍ വി. അബ്ദുല്‍ സലാം (61) ആണ് മരിച്ചത്. കുന്നിക്കോട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടുന്ന അബ്ദുല്‍ സലാം, യാത്രക്കാരെ പത്തനാപുരത്ത് കൊണ്ട് വിട്ട് തിരികെ മടങ്ങുമ്പോള്‍, റോഡിലെ കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് നിഗമനം.
പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: താഹിറാ ബീവി. മക്കള്‍: സബീര്‍, ആസിയ, അന്‍സിയ, മരുമക്കള്‍: അല്‍ ജാബിര്‍ തലവൂര്‍ പാണ്ടിത്തിട്ട മുസ്ലിം ജമാഅത്ത് ഇമാം), മുഹമ്മദ് റിയാസ്, അന്‍ഷ.

LEAVE A REPLY

Please enter your comment!
Please enter your name here