റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന അന്യസംസ്ഥാനക്കാരിയെ അഭയകേന്ദ്രത്തിൽ എത്തിച്ചു

Advertisement

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളോളം അലഞ്ഞു നടന്ന മാനസിക അസ്വസ്ഥതയുള്ള 50 വയസ്സ് പ്രായം തോന്നിക്കുന്ന അന്യസംസ്ഥാനക്കാരിയെ ആണ് അഭയ കേന്ദ്രത്തിൽ എത്തിച്ചത്. കൊല്ലംറെയിൽവേ സ്റ്റേഷൻ മുന്നിൽ വൃത്തിഹീനമായ വേഷത്തിൽ ചാക്ക് കെട്ടുകളുമായി അലഞ്ഞു നടക്കുകയായിരുന്നു.
.ഇവരെ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ശ്യാമ്, പത്തനംതിട്ടയിലെ അഗ്നിശമനസേന ഉദ്യോഗസ്ഥൻ മനോജ് എന്നിവർ ചേർന്ന് പിങ്ക് പോലീസിനെ വിവരം അറിയിക്കുകയും കൊല്ലം പിങ്ക് പോലീസിന്റെ സഹായത്തോടെ വനിതാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന ഇരവിപുരം അഭയം ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിക്കുകയും ചെയ്തു ഇവരുടെ രണ്ടു മക്കൾ കൊൽക്കട്ട സ്കൂളിൽ പഠിക്കുകയാണെന്ന് പറയുന്നുണ്ട്. സ്വദേശം യുപി, കൊൽക്കട്ട എന്നിങ്ങനെ മാറിമാറി ഇവർ പറയുന്നുണ്ട് ബിഗിലി ആണ് പേര് എന്നും പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here