ശാസ്താംകോട്ട:കാരാളിമുക്ക് ഓവർബ്രിഡ്ജിന് സമീപം നടന്നു പോകവേ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.കോതപുരം എസ്.എൻ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥി പടിഞ്ഞാറെ കല്ലട കാരാളിമുക്ക് നെടുമ്പ്രത്ത് തെക്കതിൽ അനിൽകുമാറിൻ്റെയും അംബികയുടെയും മകൻ അഭിരാം (10) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.തുടർന്ന് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.നില വഷളായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.അതിനിടെ അപകട ശേഷം നിർത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികരെ ഇന്ന് ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു.