കരുനാഗപ്പള്ളി -കരുനാഗപ്പള്ളി ലോട്ടറി ഓഫീസ്മായി ബന്ധപ്പെട്ട് നടക്കുന്ന ലോട്ടറി വിതരണ പ്രവർത്തനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് ആവശ്യപ്പെട്ടു.
വർഷങ്ങളായി ഏജൻസി എടുത്തിട്ടുള്ള വികലാംഗർ, വിധവകൾ, പട്ടികജാതി പട്ടികവർഗ്ഗക്കാർ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾക്ക് കരുനാഗപ്പള്ളി ലോട്ടറി ഓഫീസിൽ നിന്നും ഒരു ബുക്ക് ലോട്ടറി പോലും നൽകുന്നില്ല. അവിടെ കിട്ടുന്ന ലോട്ടറികൾ മുഴുവൻ വൻകിട സ്വകാര്യ മുതലാളിമാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുവാൻ തയ്യാറാകണമെന്നും ബോബൻ ജി നാഥ് പറഞ്ഞു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ലോട്ടറി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്താൻ തീരുമാനിച്ചതായി ബോബൻ അറിയിച്ചു.