ശാസ്താംകോട്ട. മൈനാഗപ്പള്ളി പഞ്ചായത്തില്‍ കാട്ടുപന്നിശല്യം രൂക്ഷം, പുതിയ ഭീഷണിയോട് എങ്ങനെ പ്രതികരിക്കുമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. വാഴ ചീനി ചേമ്പ് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകരാണ് ആശങ്കയില്‍. അടുത്തിടെ താന്നിക്കല്‍ ക്ഷേത്രത്തിന് പരിസരത്തും അനശ്വര ഓഡിറ്റോറിയത്തിന് സമീപത്തും വ്യാപകമായി കൃഷിനാശം വരുത്തി. പടിഞ്ഞാറേകല്ലടയുടെ അതിരു ചേര്‍ന്ന ചെമ്പില്‍ ചതുപ്പിന് വശത്ത് പലയിടത്തും പന്നികളുടെ വിളയാട്ടമായി. ചതുപ്പിന് വശത്ത് കുറ്റിക്കാടുകള്‍ വ്യാപകമായതിനാല്‍ ഒളിച്ചിരിക്കാന്‍ സ്ഥലമേറെ.
കുന്നത്തൂര്‍ താലൂക്കില്‍ആദ്യം പന്നിശല്യം റിപ്പോര്‍ട്ട് ചെയ്ത പോരുവഴിയില്‍ ഇപ്പോള്‍ പന്നിക്കെതിരെ കര്‍ഷകര്‍വച്ച വൈദ്യുതിക്കെണിയില്‍ തട്ടി മനുഷ്യന്‍ മരിച്ച സംഭവം ദിവസങ്ങള്‍ മുമ്പായിരുന്നു. പലയിടത്തും കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. പന്നിയെ ഇടിച്ച് വീണ് പരുക്കേറ്റ സംഭവങ്ങളും വ്യാപകമാണ്.