സിഐടിയു ചുമട്ടുതൊഴിലാളി ജാഥ സമാപിച്ചു

Advertisement

കരുനാഗപ്പള്ളി . തൊഴിലും കൂലിയും സംരക്ഷിക്കുക, കയറ്റിറക്ക് നിയമഭേദഗതി നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സംസ്ഥാന ജാഥയുടെ ജില്ലയിലെ പര്യടനത്തിൽ കരുനാഗപ്പള്ളിയിൽ ആവേശകരമായ സമാപനം.കരുനാഗപ്പള്ളി മാർക്കറ്റിൽ നടന്ന സ്വീകരണ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി എ അനിരുദ്ധൻ അധ്യക്ഷനായി.ജി സുനിൽ കുമാർ സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, ജാഥാ അംഗമായ എം എ രാജഗോപാൽ, സിഐടിയു ഏരിയ പ്രസിഡൻ്റ് വി ദിവാകരൻ, ശിവൻപിള്ള, ശശികുമാർ,നദീർ അഹമ്മദ്, വസന്ത രമേശ്, ബി ഗോപൻ, പി ബി സത്യദേവൻ ത്ഥങ്ങിയവർ പങ്കെടുത്തു. ജാഥ ക്യാപ്റ്റൻ സി കെ മണി ശങ്കറെ എസ് ജയമോഹൻ ഷാൾ അണിയിച്ച് സ്വീകരിച്ചു വൈസ് ക്യാപ്റ്റൻ എ എം ഇക്ബാൽ, മാനേജർ എൻ സുന്ദരപിള്ള തുടങ്ങിയവർ പങ്കെടുത്തു. ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും റസ്റ്റ് ഹൗസിന് സമീപത്തുനിന്ന് തൊഴിലാളികൾ പ്രകടനമായി സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here