ചക്കുവള്ളി:ചക്കുവള്ളി മാർക്കറ്റിൽ മത്സ്യവ്യാപാരിക്ക് കുത്തേറ്റു.ചേഞ്ചിറക്കുഴിയിൽ ഹാരീസിനാണ് കുത്തേറ്റത്.ഇയ്യാളെ ഭരണിവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം.സമീപവാസികളും ബന്ധുക്കളുമായ രണ്ട് യുവാക്കൾ ഹാരീസിൻ്റെ മീൻതട്ടിനടുത്തെത്തി മർദ്ദിക്കുകയും ഒരാൾ പിറകിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.യുവാക്കളിൽ ഒരാളുടെ പിതാവും ഹാരീസും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു.ഇതിൻ്റെ തുടർച്ചയാകാം ആക്രമണമെന്നാണ് നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു.