കാരാളി മുക്കിൽ പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ, പ്രതി വാഹനമോടിച്ചത് ലൈസൻസ് ഇല്ലാതെ

Advertisement

ശാസ്താംകോട്ട. കാരാളിമുക്കിൽ സ്ക്കൂൾ വിദ്യാർത്ഥിയെ ഇരു ചക്ര വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായത് 18 വയസ്സുകാരൻ.യുവാവ് ഉപയോഗിച്ചത് ജേഷ്ഠൻ്റെ യൂണിക്കോൺ ബൈക്ക്.അരിനല്ലൂർ കോവൂർ പരിശവിള പടിഞ്ഞാറ്റതിൽ ബാസ്ലിൻ ബ്രിട്ടോ ആണ് അറസ്റ്റിലായത്.ശാസ്താംകോട്ട:കാരാളിമുക്ക് ഓവർബ്രിഡ്ജിന് സമീപം നടന്നു പോകവേ എ.ഐ ക്യാമറയിൽ കുടുങ്ങാതിരിക്കാൻ പ്രതി ഇടറോഡ് വഴി നടത്തിയ യാത്രയിലാണ് അപകടം. കോതപുരം എസ്.എൻ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥി പടിഞ്ഞാറെ കല്ലട കാരാളിമുക്ക് നെടുമ്പ്രത്ത് തെക്കതിൽ അനിൽകുമാറിൻ്റെയും അംബികയുടെയും മകൻ ‘പത്തു വയസുകാരനായ അഭിരാം ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.തുടർന്ന് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.നില വഷളായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വിദ്യാർത്ഥി മരണമടയുകയായിരു.അതിനിടെ അപകട ശേഷം നിർത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു..ഇയ്യാളെ വിശദമായി ചോദ്യം ചെയ്തതിലാണ് പ്രതിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന് വ്യക്തമായത്.പ്രതി ഉപയോഗിച്ച ബൈക്ക് ജേഷ്ഠൻ ബിനോയിയുടെ പേരിലുള്ളതാണ്.. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here