ശാസ്താംകോട്ട തടാക ദുരന്തത്തിന്റെ 43 മത് വാർഷികം അമ്പലക്കടവിൽ നടന്നു

Advertisement

ശാസ്താംകോട്ട. തടാക ദുരന്തത്തിന്റെ 43 മത് വാർഷികം അമ്പലക്കടവിൽ നടന്നു. 1982 ജനുവരി 16നായിരുന്നു നാടിനെ നടുക്കിയ തോണി അപകടം നടന്നത്. 24 പേരാണ് അന്ന് ദുരന്തത്തിൽ മരണമടഞ്ഞത്. നമ്മുടെ കായൽ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. അനുസ്മരണ പ്രഭാഷണവും, മരണമടഞ്ഞ 24 പേരുടെ ഓർമ്മയ്ക്കായി ദീപങ്ങൾ തെളിയിക്കുകയും ചെയ്തു.

മുൻ എംപി അഡ്വക്കേറ്റ് കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ, ആർ. ഗീത, വർഗീസ് തരകൻ, ഗുരുകുലം രാകേഷ്, വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, അനിൽ തുമ്പോടൻ, എസ്. ദിലീപ് കുമാർ, ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ കെ. എച്ച്. ഷാനവാസ്,ടി. സിനു, ഫയർ സ്റ്റേഷൻ ഓഫീസർ രതീഷ്, സുനിൽ,ഹരി കുറിശ്ശേരി, കെ. പി. അജിത കുമാർ, ഭൂപേഷ്, സി. ഹരികുമാർ, രശ്മി ദേവി, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here