വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ ചാമ്പ്യൻ ഷിപ് നേടി

Advertisement

ശാസ്താംകോട്ട : കൊല്ലം ജില്ലാ സഹോദയ കോംപ്ലക്സ്ന്റെ ആഭിമുഖ്യത്തിൽ സി ബി എസ് ഇ സ്കൂളുകളിലെ പതിനാറ് വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും ഖോ ഖോ മത്സര വിഭാഗങ്ങളിൽ വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കി.

കൊല്ലം ജില്ലാ സഹോദയ കോംപ്ലക്സ് പ്രസിഡന്റ്‌ ഡോ. ഡി. പൊന്നച്ചൻ മത്സരം വിദ്യാരംഭം സെൻട്രൽ സ്കൂൾ മൈതാനിയിൽ ഉൽഘാടനം ചെയ്തു. കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ അമ്പലംകുന്നു മൂന്നാം സ്ഥാനവും കരസ്തമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ എം ജി എം സെൻട്രൽ സ്കൂൾ പാരിപ്പള്ളി, എം ജി എം റെസിഡൻ ഷ്യൽ പബ്ലിക്‌ സ്കൂൾ കൊട്ടാരക്കര എന്നീ ടീമുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനം സ്കൂൾ മാനേജർ ശ്രീ. വിദ്യാരംഭം ജയകുമാർ വിതരണം ചെയ്തു. തദവസരത്തിൽ
പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ മാരായ അഞ്ജനി തിലകം, ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനിത, പി റ്റി എ സെക്രട്ടറി പ്രിയമോൾ തുടങ്ങിയവർ സംസാരിച്ചു.മത്സരങ്ങൾക്ക് സ്കൂളിലെ കായികദ്ധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ സാലിം അസീസ് എന്നിവർ നേതൃത്വം നൽകി.വിജയികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here