അറിയാമോ ശൂരനാട്ടെ വീരശൂര പരാക്രമിയായ കുരുന്ന് ഓട്ടക്കാരിയെ

Advertisement

ശൂരനാട്. ഒരു കുരുന്ന് ഓട്ടക്കാരിയെ പരിചയപ്പെടാം. രണ്ടര വയസില്‍ 51 സെക്കന്‍ഡുകള്‍ കൊണ്ട് 100 മീറ്റര്‍ ഓടിയെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് എന്ന ടൈറ്റിലില്‍ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ കുരുന്നു കായിക പ്രതിഭയാണ് ദേവപ്രിയ(ജാനകി). ആനയടി ഷിബുഭവനത്തില്‍ ചുവര്‍ ചിത്രകലാകാരന്‍ ഷിബുവിന്റെയും ദേവിയുടെയും മകളാണ് കുരുന്ന് പ്രതിഭ. പ്രത്യേക പരിശീലനമൊന്നുമില്ലായിരുന്നുവെന്നും ഓട്ടത്തില്‍ അല്‍പം കേമത്തം കണ്ടതോടെ ചിലരുടെ നിര്‍ദ്ദേശപ്രകാരം ഷിബുവും ദേവിയും മകളെപ്പറ്റി അറിയിക്കുകയായിരുന്നു.
ആനയടി ഷിബുഭവനത്തില്‍ വാമദേവന്‍ സുധ ദമ്പതികളുടെയും തഴവ കരാലില്‍ തഴവ കനകന്റെയും അമ്പിളിയുടെയും ചെറുമകളാണ് ദേവപ്രിയ

LEAVE A REPLY

Please enter your comment!
Please enter your name here