നവീകരിച്ച കൊട്ടാരക്കര സബ്ജയില്‍ റോഡ് നാടിന് സമര്‍പ്പിച്ചു

Advertisement

കൊല്ലം: കൊട്ടാരക്കരയില്‍ നവീകരിച്ച സബ്ജയില്‍ റോഡ് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നാടിന് സമര്‍പ്പിച്ചു. ഇടുങ്ങിയ റോഡിന്റെ വീതി കൂട്ടി കോണ്‍ഗ്രീറ്റ് ചെയ്താണ് നവീകരണം പൂര്‍ത്തിയാക്കിയത്. എംസി റോഡിനെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.