കൊല്ലം: മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് അഞ്ചിന് ‘അമ്മയ്‌ക്കൊരു മേളം’ എന്ന പേരില്‍ നടത്തുന്ന പാണ്ടിമേളത്തില്‍ പെരുവനം കുട്ടന്‍മാരാരും 100 വാദ്യകലാകാരന്മാരും അണിനിരക്കും. മൂന്ന് മണിക്കൂര്‍ മേളം സിനിമാതാരം ജയന്‍ ചേര്‍ത്തല ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി അധ്യക്ഷനാകും. പെരുവനം കുട്ടന്‍മാരാരെ ആദരിക്കും.
ചികിത്സാ ധനസഹായവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുരേഷ് ചാമവിള, പ്രസിഡന്റ് രവി മൈനാഗപ്പള്ളി, മണ്ണൂര്‍ക്കാവ് വിശ്വാസികൂട്ടം സംഘാടകസമിതി കണ്‍വീനര്‍ ബിനുകുമാര്‍, ജോയിന്റ് കണ്‍വീനര്‍ ആദര്‍ശ് രാജ്, വിനേഷ് എന്നിവര്‍ പങ്കെടുത്തു.