വീടുകളില്‍ പമ്പ് സെറ്റ് മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

Advertisement

കുണ്ടറ: വീടുകളില്‍ നിന്ന് പമ്പ് സെറ്റ് മോഷ്ടിക്കുന്ന രണ്ടുപേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. മാമ്പുഴ കോളശ്ശേരി വയലില്‍ പുത്തന്‍വീട്ടില്‍ അനീര്‍ (27), പെരിനാട് കുഴിയം പറങ്കിമാംവിള വീട്ടില്‍ ആദര്‍ശ് (28) എന്നിവരാണ് പിടിയിലായത്. പെരിനാട് വെള്ളിമണ്‍ വിഷ്ണുശ്രീ വീട്ടില്‍ സജന്‍ലാലിന്റെ നിര്‍മാണത്തിലിരിക്കുന്ന പുതിയ വീടിന്റെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റും കേബിളുമാണ് പ്രതികള്‍ മോഷ്ടിച്ചത്.
കഴിഞ്ഞ 12ന് നിര്‍മാണ ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാന്‍ നോക്കിയപ്പോഴാണ് പമ്പ് സെറ്റ് മോഷണം പോയതായി കണ്ടത്. കുണ്ടറ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടി കൂടിയത്. പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ പി.കെ. പ്രദീപ്, പി. അംബ്രിഷ്, എസ്‌സിപിഒമാരായ നിക്സണ്‍, നന്ദകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.