ബൈക്കില്‍ കഞ്ചാവ് കടത്ത്: പ്രതി വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

Advertisement

അഞ്ചല്‍: ഏരൂരില്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം കഞ്ചാവ് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഏരൂര്‍ നെട്ടയം രണ്ടെക്കര്‍മുക്ക് ഭാഗത്താണ് ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ഗിരീഷ്, എസ്‌ഐ ശ്രീകുമാര്‍, സന്തോഷ് കുമാര്‍, അനില്‍കുമാര്‍, അസര്‍, ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടന്നത്. പരിശോധന നടക്കുന്നതിനിടെ പോലീസിനെ കണ്ടതോടെ പ്രതി ബൈക്കും കഞ്ചാവും ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ബൈക്കും കഞ്ചാവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഭാരതീപുരം സ്വദേശി മധു എന്നയാളാണ് കഞ്ചാവ് കടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏരൂരില്‍ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here