അഞ്ചല്‍ അരിപ്ലാച്ചിയില്‍ കിണറിലെ മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് 43-കാരന് ദാരുണാന്ത്യം. വിദേശത്തിരുന്ന് സഹോദരി നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടോണ്ടിരിക്കെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. പുനലൂര്‍ ചെമന്തൂര്‍ കാട്ടുവിള വീട്ടില്‍ പ്രിന്‍സ് ആണ് മരിച്ചത്.
ഇന്ന് രാവിലെ അഞ്ചല്‍ അരീപ്‌ളാച്ചിയിലെ പ്രിന്‍സിന്റെ സഹോദരിയുടെ വീട്ടിലെ കിണറിലെ മോട്ടര്‍ നന്നാക്കാന്‍ ആളുമായ് എത്തിയ പ്രിന്‍സ്. കിണറിന്റെ തൊടിയില്‍ രണ്ടു കമ്പികളില്‍ സ്ഥാപിച്ചിരുന്ന മോട്ടര്‍ എടുക്കാനായി കിണറില്‍ ഇറങ്ങി മോട്ടര്‍ സ്ഥാപിച്ചിരുന്ന കമ്പിയില്‍ ചവിട്ടിയതിനെ തുടര്‍ന്ന് കമ്പിയിളകി കിണറ്റിലേക്ക് വീഴുകയായിരുന്നു.
പുനലൂരില്‍നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് പ്രിന്‍സിനെ പുറത്തേടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഞ്ചല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
അയര്‍ലണ്ടില്‍ താമസിക്കുന്ന സഹോദരിയുടെ വീട് നോക്കിയിരുന്നത് പ്രിന്‍സ് ആയിരുന്നു. രണ്ടു ദിവസം മുന്‍പ് പ്രിന്‍സ് വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മോട്ടോര്‍ കേടായ വിവരം അറിയുന്നത്. തുടര്‍ന്നാണ് അപകടം സംഭവിക്കുന്നത്.