ചവറസൗത്ത്: ചവറ സൗത്ത് ഗവ: യൂ പി എസിൽ എം ടി കാലത്തിനൊപ്പം എന്ന പേരിൽ എം ടി വാസുദേവൻ നായർ അനുസ്മരണ സമ്മേളനം നടത്തി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. എം. സി. ചെയർമാൻ ആർ. സുനിൽകുമാർ പള്ളിപ്പാടൻ അദ്ധ്യക്ഷനായിരുന്നു. എസ്. സുരേഷ് ബാബു, ബി.കെ. വിനോദ്, സന്തോഷ് ചവറസൗത്ത്, കൃഷ്ണപ്രിയ, ശശിധരൻ, എസ്. കൃഷ്ണകുമാരി തുടങ്ങിയവർ സംസാരിച്ചു. എം.ടി. പുസ്തകങ്ങളുടെ പ്രദർശനം, ചിത്ര പ്രദർശനം, നൃത്താവിഷ്കാരം എന്നിവ നടത്തി