കുന്നത്തൂർ: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഡി എ , ലീവ് സറണ്ടർ,പതിനൊന്നാം ശമ്പള കുടിശ്ശിക എന്നിവ ഉൾപ്പെടെ തടഞ്ഞു വെച്ചിരിക്കുന്ന 65000 കോടി രൂപയുടെ ആനുകൂല്യങ്ങൾ തിരികെ നൽകുക.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക. പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക.
മെഡിസെപ്പ് സർക്കാർ വിഹിതം ഉറപ്പ് വരുത്തി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (SETO) ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി SETO കുന്നത്തൂർ താലൂക്ക് ചെയർമാൻ ധനോജ്കുമാർ. ആർ ന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ കാമ്പയിൻ നടത്തിയ ശേഷം കുന്നത്തൂർ തഹസിൽദാർക്ക് പണിമുടക്ക് നോട്ടിസ് നൽകി. പണിമുടക്കിനോട് അനുബന്ധിച്ച് എല്ലാ പഞ്ചായത്തുകളിലും ജനുവരി 20 തിങ്കളാഴ്ച വാഹന പ്രചാരണ ജാത സംഘടിപ്പിക്കുന്നതാണ്. പ്രസ്തുത പരിപാടിയിൽ കൺവീനർ അജയകുമാർ. വി. എസ്, എൻ. ജി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.അനിൽ ബാബു, വൈസ് പ്രസിഡന്റ് ബിനു കൊട്ടാത്തല, വൈ.ഡി. റോബിൻസൻ, രാജ്‌മോഹൻ, ബാബുക്കുട്ടൻ, രാജീവ്, അഭിനന്ദ്,രാജീവ്, ശശികുമാർ, അനൂപ് എന്നിവർ പങ്കെടുത്തു.