കണ്ണനല്ലൂർ. മീയണ്ണൂരിൽ യുവാക്കൾ ഏറ്റുമുട്ടി.ഹോട്ടലിൽ ചായ കുടിക്കുകയായിരുന്ന യുവാക്കളെ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം മർദ്ദിക്കുകയായിരുന്നു. മദ്യപിച്ച് എത്തിയവർ നടത്തിയ അസഭ്യഫോൺ വിളി ചോദ്യം ചെയ്തതോടെയായിരുന്നു അക്രമം.
കഴിഞ്ഞദിവസം നാലുമണിയോടെ മൂന്നംഗ മദ്യപാനസംഘത്തിൻ്റെ അക്രമം ഉണ്ടായത്. ഇളവൂർ സ്വദേശി പ്രമോദും സുഹൃത്തായ രാഹുലും മീയണ്ണൂർ ഭഗവാൻ മുക്കിലെ ഹോട്ടലിൽ ചായ കുടിക്കുകയായിരുന്നു.ഇതേ സമയം ഇവിടെയെത്തിയ മൂന്നംഗ മദ്യപാന സംഘം അസഭ്യമായ രീതിയിൽ ഫോൺ വിളിച്ചത് പ്രമോദ് നിർത്താൻ ആവശ്യപ്പെട്ടു .
ഇതോടെ പ്രതികൾ പ്രമോദിനെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രാഹുലിനെയും അക്രമിക്കുകയായിരുന്നു.സംഘർഷം തടയാൻ ശ്രമിച്ച സമീപത്തെ കടയുടമ ലിജിനെയും അക്രമി സംഘം അക്രമിച്ചു.
പരിക്ക് പറ്റിയ പ്രമോദിനെയും രാഹുലിനെയും കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
ഇളവൂർ സ്വദേശികളായ രാഹുൽ,ഷിജു, സൂരജ് എന്നിവരാണ് അക്രമം നടത്തിയതെന്ന് പരിക്ക് പറ്റിയവർ മൊഴി നൽകി.സംഭവത്തിൽ ഇവർക്ക് എതിരെ കണ്ണനല്ലൂർ പോലീസ് കേസെടുത്തു.