ശൂരനാട് രക്തസാക്ഷിത്വത്തിന് ഇന്ന് 75

Advertisement

ശാസ്താംകോട്ട . ജന്മിത്തത്തിനും ചൂഷണത്തിനുമെതിരായി കര്‍ഷകയുവാക്കള്‍ നടത്തിയ ചെറുത്തുനില്‍പ്പ് കലാപമായ ശൂരനാട് രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്. നാട്ടു കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്ത ജന്മിമാര്‍ ഉള്ളന്നൂർ കുളത്തിൽ മീൻ പിടിക്കുന്നതിനുള്ള അവകാശം ലേലം ചെയ്യിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലായി മാറിയത്.

മീന്‍പിടിതക്കുന്നത് ചെറുത്ത കര്‍ഷക യുവാക്വീകളെയും അവരുടെ കുടുംബാംഗങ്ങളെയും വീടുകയറി ത്തല്ലിയ പൊലീസുകാരെ യുവാക്കള്‍ നേരിട്ടു. അക്കാലത്ത് ശൂരനാട്ട് ഉദയം കൊണ്ട ജനാധിപത്യ യുവജന സംഘമായിരുന്നു ചെറുത്തുനില്‍പ്പിന് പിന്‍ബലം

1949 ഡിസംബര്‍ 31ന് രാത്രി നടന്ന ചെറുത്തുനില്‍പ്പില്‍ അടൂര്‍ എസ്‌ഐ ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്‌ഥർ കൊല ചെയ്യപ്പെട്ടു. അന്നത്തെ തിരുകൊച്ചി പ്രധാനമന്ത്രി പറവൂര്‍ ടികെ നാരായണപിള്ള ശൂരനാട്ടെത്തുകയും കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു, ശൂരനാട് എന്നൊരു നാടിനി വേണ്ട എന്ന കുപ്രസിദ്ധമായ വാക്പ്രയോഗം ഒരു നാടിനെ തകര്‍ക്കാനെത്തിയ പൊലീസ് പടയ്ക്ക് പിന്‍ബലമായി. തുടർന്നുണ്ടായ പൊലീസ് വേട്ടയിൽ 5 കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ രക്തസാക്ഷികളാ യി. ജനുവരി 18നു അടൂർ പൊലീ സ് ലോക്കപ്പിൽ തണ്ടാശേരി രാ ഘവൻ ആദ്യ രക്തസാക്ഷിയാ യി. തുടർന്നു നാലു പേർ കൂടി ക്രൂര മർദനമേറ്റ് മരിച്ചു. സിപിഎ മ്മും സിപിഐയും ചേർന്നാണ് ഓരോ വർഷവും വിവിധ പരിപാ ടികളോടെ അനുസ്‌മരണ സമ്മേ ളനം നടത്തുന്നത്. ഇന്ന് വൈകി ട്ട് 5നു പാതിരിക്കൽ രക്തസാ ക്ഷി മണ്ഡപത്തിൽ പുഷ്പാർ ച്ചന, റാലി, യുവജന സംഘടനക ളുടെ ബൈക്ക് റാലി എന്നിവ നട ക്കും. വൈകിട്ട് 6നു പാറക്കട വിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എസ്.രാമചന്ദ്രൻ പി ള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി പി .പ്രസാദ് പ്രഭാഷണം നടത്തും. ശൂരനാട് രക്തസാക്ഷിത്വത്തി ൻ്റെ 75-ാം വാർഷികത്തിന്റെ ഭാഗ മായി നടത്തിയ ചരിത്രപ്രദർശന വും സെമിനാറും സിപിഎം സം സ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു

സംഘാടക സമിതി ചെയർമാൻ കെ.പ്രദീപ് അധ്യക്ഷനായി. രക്തസാക്ഷി കുടുംബസംഗമം സിപിഐ സംസ്ഥാന നിർവാഹകസമിതിയംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.അനിൽ അധ്യക്ഷനായി. എം.ശിവശങ്കരപ്പിള്ള, പി.ബി.സത്യദേവൻ, ബി.ശശി, എം.ഗംഗാധരക്കുറുപ്പ്, ഗോപിക്കുട്ടൻ, പി.ഓമനക്കുട്ടൻ, മോഹനൻ എന്നിവർ പ്രസംഗിച്ചു.