ചക്കുവള്ളി:പോരുവഴി മയ്യത്തുംകര ഹനഫി മസ്ജിദിലെ കബർസ്ഥാനോട് ചേർന് തീപിടുത്തം.തീപിടുത്തത്തിൽ മരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.കബർസ്ഥാനോട് ചേർന്ന് കാട് പിടിച്ചു കിടന്ന ഭാഗത്താണ് ആദ്യം തീ പിടിച്ചത്.തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളുടെ നേതൃത്വത്തിൽ അണക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തീപൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷ്,ഹോം ഗാർഡുമാരായ പ്രദീപ്,സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലാണ് തീപൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പ്രദേശവാസിയായ ഷെഫീഖിന് കാലിൽ പൊള്ളലേറ്റു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.