ഗതാഗത നിയന്ത്രണം

Advertisement

ചടയമംഗലം നിയോജക മണ്ഡലത്തിലെ ബീഡിമുക്ക്-ചണ്ണപ്പേട്ട റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 20 മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചണ്ണപ്പേട്ടയില്‍നിന്ന് ബീഡിമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുല്ലാഞ്ഞിയോട്-മീന്‍കുളം വഴിയും തിരിച്ചും പോകണമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
  ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ വരിഞ്ഞം കൈത്തറി മുതല്‍ വയലിക്കട വഴി അടുതല ജങ്ഷന്‍ വരെയുള്ള  ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ ജനുവരി 20 മുതല്‍ 24 വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഹാര്‍ബര്‍ എഞ്ചിനീയറിങ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.