കോവൂർ:അരിനെല്ലൂരിൽ വീട്ടുമുറ്റത്ത് വച്ചിരുന്ന മൂന്ന് ഇരു ചക്രവാഹനങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി.പുത്തൻപുരയിൽ ബിനു നാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഇരുചക്ര വാഹനങ്ങളാണ് നശിപ്പിക്കപ്പെട്ടത്.രണ്ട് സ്കൂട്ടറും ഒരു ബൈക്കും ആണ് നശിപ്പിച്ചത്.വാഹനങ്ങളുടെ ബ്രേക്ക് ഊരി മാറ്റുകയും,എൻജിൻ ഓയിൽ ഒഴിക്കുന്ന ഭാഗത്തെ അടപ്പ് ഊരി മാറ്റി പാറപ്പൊടി നിറയ്ക്കുകയും ചെയ്തു.വാഹനത്തിന്റെ കേബിളുകളും ഊരി മാറ്റിയിട്ടുണ്ട്.സംഭവത്തിൽ ഉടമ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.