സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22 ന് നടത്തുന്ന സൂചന പണിമുടക്കിന്റെ പ്രചരണാർത്ഥമുള്ള വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

Advertisement

കരുനാഗപ്പള്ളി.അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുകയാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ പുനസ്ഥാപിക്കുക, അഞ്ചുവർഷ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത അനുവദിക്കുക, സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്. പണിമുടക്കിന്റെ പ്രചരണാർത്ഥം അധ്യാപക സർവീസ് സംഘടനയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥക്കാണ് കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here