മൈനാഗപ്പള്ളി.മണ്ണൂർകാവ് ദേവീ ക്ഷേത്രത്തില്‍ മേളപ്പെരുമ നാദമഴയായി പെയ്തിറങ്ങി, പെരുവനം കുട്ടന്‍ മാരാർ നയിച്ച പാണ്ടിമേളം ഭരണസമിതി പ്രസിഡന്റ് രവിമൈനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ സിനിമാതാരം ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ കോടമ്പള്ളി ഗോപി വാദ്യ കലാകാരന്മാരെ ആദരിച്ചു.
മാധ്യമപ്രവർത്തകൻ പി.കെ.അനിൽകുമാർ, സെക്രട്ടറി സുരേഷ് ചാമവിള, മണ്ണൂർക്കാവ് വിശ്വാസിക്കൂട്ടം ഭാരവാഹികളായ ബിനു, ആദർശ് രാജ്, വിനേഷ് എന്നിവർ സംസാരിച്ചു