ജാംതാര .സൈബർ തട്ടിപ്പുകാരനെ ജാർഖണ്ഡിൽ നിന്നും പിടികൂടി കരുനാഗപ്പള്ളി പോലീസ്.കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയായ ഡോക്ടറിന്റെ 10.75 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ ജാർഖണ്ഡിൽ നിന്നും പിടികൂടി.ജാർഖണ്ഡ് ജാംതാര ജില്ലയിലെ കർമ്മ താർ സ്വദേശിയായ അക്തർ അൻസാരിയാണ്(27) കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.
ഒരു കൂട്ടം ആൾക്കാർ ചേർന്ന് ടെലി മാർക്കറ്റിംഗ് കോളിലൂടെ പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പോലീസിന്റെ പിടിയിലായ ത്.പ്രതി താമസിച്ചിരുന്ന സ്ഥലത്തെ മൂന്നിൽ രണ്ടുപേരുംസൈബർ തട്ടിപ്പ് നടത്തുന്നവരാണെന്ന് പോലീസ്.ബംഗാൾ ,ജാർഖണ്ഡ് ഒറീസ, ഉത്തർപ്രദേശ്, ഒഡീസ എന്നിവിടങ്ങളിൽ നിന്നും ഗ്രാമീണരുടെ പേരിൽ സീമ്മുകൾ വാങ്ങിയാണ് തട്ടിപ്പ്. പ്രതിയെ നാട്ടിലെത്തിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാലേ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതിന്‍റെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കൂ.