ശാസ്താംകോട്ട.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവായുടെ
ഓർമപ്പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട്
ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ.
ജോസഫ് മാർ ദിവന്നാസിയോസ് കൊടിയേറ്റി.
ചാപ്പൽ മാനേജർ ഫാ സാമുവേൽ ജോർജ്, ഫാ.കെ.തോമസുകുട്ടി, ഫാ. ബേബി മാത്യൂസ്, ഫാ. ജോയിക്കുട്ടി വർഗീസ്, ഫാ. ഗീവർഗീസ് ബേബി എന്നിവർ സഹകാർമികത്വം വഹിച്ചു. സഭാ മാനേജിംങ് കമ്മിറ്റി അംഗങ്ങളായ ഡി.കെ ജോൺ, ജോൺസൺ കല്ലട, അനിൽ ഇ ടി സി, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. ഡി പൊന്നച്ചൻ, മാത്യു ജോൺ കല്ലുംമൂട്ടിൽ, ശാസ്താംകോട്ട കൗൺസിൽ അംഗം ഡോ. വൈ ജോയി, എം ടി എം എം എം ഹോസ്പിറ്റൽ ട്രഷറർ അനിൽ മത്തായി, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ബിജു ശാമുവേൽ, ഷാലു ജോൺ എന്നിവർ പങ്കെടുത്തു.
അഖില മലങ്കര അടിസ്ഥാനത്തിൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി
പ്രസംഗം, എക്കാറ മത്സരം എന്നിവ നടത്തി.
ഇന്ന് (20/01/2024) രാവിലെ 7 ന് ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ
മാർ ദിമെത്രയോസ്, നാളെ (21/01/2024) ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്,
22ന് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വ മാർ നിക്കോദിമോസ്, 23ന് തിരുവനന്തപുരം
ഭദ്രാസനാധിപൻ ഡോ.ഗ്രബിയേൽ മാർ ഗ്രിഗോറിയോസ്, 24ന് രാവിലെ കൊട്ടാരക്കര –
പുനലൂർ ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ തേവോദോറസ്, 25ന് അടൂർ- കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ്
മാർ അപ്രേം, 26ന് കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ്
എന്നിവരുടെ കാർമികത്വത്തിൽ
കുർബാന നടക്കും.
നാളെ (21/01/2024) രാവിലെ 10ന്
ശാസ്താംകോട്ട എം ടി എം എം എം ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാംപ് നടക്കും. 24ന് രാവിലെ 10ന് വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ.ജേക്കബ് കുര്യൻ ധ്യാനം നയിക്കും. 25ന് രാവിലെ 10.30ന് ഡോ.ജോസഫ് മാർ ദിവന്നാസിയോസിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ
ഉദ്ഘാടനം ചെയ്യും. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ
പ്രഭാഷണം നടത്തും. 26ന്
വൈകിട്ട് 4ന് തീർഥാടകർക്ക്
സ്വീകരണം, 6.45ന് വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ്
അമയിൽ അനുസ്മരണ സന്ദേശം നൽകും. 7.30നു പ്രദക്ഷിണം.
27ന് രാവിലെ 8ന് പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, ശ്ലൈഹീക വാഴ്വ്വ്, തുടർന്ന് നേർച്ച വിളമ്പ്, കൊടിയിറക്ക്
എന്നിവയോടെ പെരുന്നാൾ
സമാപിക്കും.