കുന്നത്തൂർ : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ കുന്നത്തൂർ പടിഞ്ഞാറ് കൊച്ചു പ്ലാം മൂട് 6440 നമ്പർ ഡോക്ടർ പല്പു മെമ്മോറിയൽ ശാഖയിൽ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ സെക്രട്ടറി ശ്രീ. റാം മനോജ് നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് ശ്രീ. ആർ. ശ്രീകുമാർ ,എസ്.എൻ.ഡി.പി യോഗം ഡയറക്ർ ബോർഡ് അംഗം ശ്രീ. വി. ബേബി കുമാർ, യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ, ശാഖാ പ്രസിഡന്റ് ത്യാഗരാജൻ.കെ, ശാഖാ സെക്രട്ടറി വി.ഹരിദാസൻ , വൈസ് പ്രസിഡന്റ് ചന്ദ്രൻ. എൻ, യൂണിയൻ കമ്മിറ്റി അംഗം ഹരിലാൽ, ശഖാ കമ്മിറ്റി അംഗങ്ങളായ ഉത്തമൻ.കെ, രതീഷ് സി, വിജയൻ വി, 460-ാം നമ്പർ സി. കേശവ വിലാസം ശാഖാ പ്രസിഡന്റ് ഡി. മുരളീധരൻ, സെക്രട്ടറി കെ. വേണു, കമ്മിറ്റി അംഗം സുദർശനൻ എന്നിവരും ശാഖാ കുടും ബാംഗങ്ങളും പങ്കെടുത്തു.