ശൂരനാട്. വിനോദയാത്ര പുറപ്പെടുന്നതിനു മുന്നോടി യായി വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ 17 യുവാ ക്കൾക്കെതിരെ ശൂരനാട് പൊലീ സ് കേസെടുത്തു. 15നു വൈകിട്ട് 5നു ചക്കുവള്ളി ജംക്ഷനിലാണ് സംഭവം. ഒരു കൂട്ടം യുവാക്കൾ ചേർന്നു മൂന്നാറിലേക്ക് നട ത്തിയ യാത്രയാണ് വിവാദമായ ത്. യാത്ര തുടങ്ങുന്നതിനു മുൻ പായി ബൈക്കിലും കാറിലും ജം ക്ഷനിൽ നടത്തിയ അഭ്യാസ പ്രകടനത്തെ തുടർന്നു കൊല്ലം- തേനി ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിൽ അര മണി ക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെയും യാത്രക്കാരുടെ യും പരാതിയെ തുടർന്നു പൊലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ ഇടപെടലിനെതുടർന്നു ബസ് പുറത്തിറക്കി വിനോദ യാത്ര നടത്തി. പുലർച്ചെ – 2നു ശൂരനാട് പൊലീസ് സ്റ്റേഷനിൽ നിന്നു ബസ് പുറത്തിറക്കിയ ശേഷവും അഭ്യാസ പ്രകടനം തുടർന്നു. തുടർന്ന് തിരികെവന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വിഡിയോ ദൃശ്യങ്ങൾ. പരിശോധിച്ച ശേഷം ഡ്രൈവറുടെ ലൈസൻസും വണ്ടിയുടെ പെർമിറ്റും റദ്ദാക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.